അബുദാബിയില്‍ ഇന്ത്യന്‍ സാഹിത്യോത്സവം
അബുദാബി ബുക്ഫെയര്‍ / പ്രേം ആര് നാരായണന്
ഐക്യ ഇമിറാത്തിലെ ബുക്ഫെയറുകള് അറബ് പുസ്തകോത്സവങ്ങള്‍ എന്ന നിലയില്‍ ഖ്യാതി നേടിയവ ആയിരുന്നെങ്കിലും ലോകത്തിലെ പ്രധാന ഭാഷകളിലെ പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും സജീവ പങ്കാളിത്തമുള്ള രാജ്യാന്തര മേളകളായി മാറിയത് കഴിഞ്ഞ ഒരു പതിറ്റാണ്ടിലൂടെയാണ്.
എല്ലാ ഭൂഖണ്ഡങ്ങളിലേയും എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ട് 2007-ല്‍ ഫ്രാങ്ക്ഫര്‍ട് ബുക്ഫെയറിന്റെ സഹകരണത്തോടെ അബുദാബി പുസ്തകോത്സ വത്തിന്റെ സംഘാടനത്തിലും നടത്തിപ്പിലും വരുത്തിയ മാറ്റങ്ങള്‍ മറ്റൊരു ഘട്ടത്തിന് തുടക്കമിട്ടു.
ഗല്ഫില് ജീവിക്കുന്നവരുടെ ദേശഭാഷാ വൈവിധ്യ ത്തിലുണ്ടായ വികാസം, ആഗോളതലത്തിലുണ്ടായ മറ്റ് പല കാരണങ്ങള്‍ക്കൊപ്പം ഈ പരിവര്‍ത്തനത്തിന് ഗതിവേഗം പകര്‍ന്നു. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഡി.സി ബുക്സ് അടക്കമുള്ള പ്രധാന പ്രസാധകര് ആദ്യമായി ഒരു യു.എ.ഇ പുസ്തകോത്സവത്തില്‍ പങ്കെടുത്തത് 2007-ലെ അബുദാബി ഫെയറിലൂടെ ആയിരുന്നു.
സുര്‍ജിത് പതര്
ഇമിറാത്തിലെ ഇന്ത്യക്കാരില്‍ മലയാളികളെന്ന പോലെ, ഹിന്ദി, ബംഗാളി, ഉറുദു, തമിഴ്, കന്നട, ഗുജറാത്തി, പഞ്ചാബി.. തുടങ്ങിയ ഭാഷാസമൂഹങ്ങളും നിര്‍ണ്ണായക സാന്നിദ്ധ്യമാണെങ്കിലും അവരുടെ സാംസ്കാരിക ഇടങ്ങള്‍ ഇനിയും വിപുലമാകേണ്ടതുണ്ട്.
2019- ഏപ്രില്‍ 24-മുതല്‍ 30 വരെ നടക്കുന്ന അബുദാബി രാജ്യാന്തര പുസ്തകോത്സവത്തില്‍ ഇന്ത്യ ഔദ്യോഗീക അതിഥി രാജ്യമായത് മറ്റൊരു വഴിത്തിരി വാകുകയാണ്.ഇന്ത്യന്‍ എംബസിയുടേയും കേന്ദ്ര സാഹിത്യ അക്കാദമിയുടേയും നോഡല്‍ ഏജന്‍സിയായ നാഷനല്‍ ബുക് ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ഇന്ത്യയിലെ എല്ലാ പ്രമുഖ ഭാഷകളെയും പ്രതിനിധീകരിച്ചുകൊണ്ട് നൂറോളം എഴുത്തുകാരും 50 പ്രസാധകരും ലോകശ്രദ്ധേയരായ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റുകളും ഒരുമിക്കുന്ന ഒരു സാംസ്കാരിക ഉത്സവത്തിനാണ് അബുദാബിയില്‍ തുടക്ക മായിട്ടുള്ളത്.
ഡോ. പി. ശിവകാമി
ഹിന്ദി,ഉറുദു,മലയാളം,പഞ്ചാബി,മറാത്തി,കൊങ്കിണി,ഇംഗ്ലീഷ് വിഭാഗങ്ങളായി ഇമിറാത്തിലുള്ള അമ്പതോളം എഴുത്തുകാരുടെ ഈ ഫെയറിലെ പങ്കാളിത്തം പുതിയ ആവിഷ്കാരങ്ങള്‍ക്കും പ്രവാസി പ്രസാധനത്തിനും ശക്തിപകര്‍ന്നേക്കും.
പത്മശ്രീ മനോജ് ദാസ്
ഒഡിയ–ഇംഗ്ലീഷ് എഴുത്തുകരനായ പത്മശ്രീ മനോജ് ദാസ് കവികളായ സുര്‍ജിത് പതര് (പഞ്ചാബി), മാധവ് കൌഷിക് (ഹിന്ദി), റിത ചൌദരി (അസമിയ) സര്‍ജു കാത്കര് (കന്നട) ദിവിക് രമേശ് (ഹിന്ദി ) എന്നിവര്‍ക്കൊപ്പം സിവില്‍ സര്‍വീസ് ഉപേക്ഷിച്ച തമിഴ് ദലിത് സ്ത്രീവാദ എഴുത്തുകാരി ഡോ.പി ശിവകാമിയും അബുദാബിയില്‍ എത്തുന്നു,ഒപ്പം ദീപക് ഉണ്ണികൃഷണനും( Temporay People).
വിമന്‍ സയന്റിസ്റ്റ് ഇന്ത്യ എന്ന കൃതിയുടെ രചയിതാവും ഗവേഷകയുമായ അഞ്ജന ചതോപാദ്ധ്യായ, ചരിത്രകാരിയും നിരൂപകയുമായ രക്ഷാന്റ ജലീല്‍, പ്രീതി ഷിനോയ്, വികിആര്യ തുടങ്ങിയവരും ശ്രദ്ധേയ സാന്നി ദ്ധ്യങ്ങളാണ്.മലയാളത്തില്‍ നിന്നുംസി രാധാകൃഷ്ണനും ശാരദക്കുട്ടിയും ഇന്ദുമേനോനും റൂബിന് ഡിക്രൂസും എസ്.ഗോപാലകൃഷണനും പങ്കെടുക്കുന്നു.ബ്രിജു മഹാരജും കുത് ലി ഖാനും മേളയെ കൂടുതല്‍ കലാത്മകമാക്കും.