White Crow Art Daily

ആ വേദി തന്നെ ഉയരുന്നതായി

കപില വേണു

ചില ദിവസങ്ങളിൽ ചില സമയങ്ങളിൽ ഒരു കലാരൂപം അതെന്തുമാകട്ടെ അത് അതിൻ്റെ പൂർണ്ണഭംഗിയിലേക്കെത്തും . എല്ലാം തികഞ്ഞത് എന്ന് വിളിക്കുന്ന അത്തരം കലാരൂപങ്ങൾ ആസ്വദിക്കുമ്പോൾ ഒരുപക്ഷെ ഞാൻ ഭാഗമായതോ അല്ലാത്തതോ ആവാം. അത് കാണുമ്പോഴോ കേൾക്കുമ്പോഴോ ആ വേദി തന്നെ ഉയരുന്നതായി തോന്നാറുണ്ട്. ഉസ്താദ് അബ്ദുൾ റഷീദ് ഖാൻ്റെ കച്ചേരി കേട്ട ഒരു ദിവസം ഞാൻ ഓർക്കുന്നു. അതിനെ ‘ബ്ലിസ്സ്’ എന്നു വിശേഷിപ്പിക്കാനാണ് ഇഷ്ടം. അത്തരം നിമിഷങ്ങളിൽ ആണ് ഞാൻ ജീവിതത്തിൻ്റെ അർഥം തിരിച്ചറിയുന്നത്. അന്ന് ഞാൻ ഫേസ്ബുക്കിൽ കുറിച്ചു, “ഇറ്റ് വാസ് റെയ്നിങ് റ്റിയേഴ്സ്”.

കപില വേണുവിൻ്റെ സൗമ്യ ആർ.കൃഷ്ണനുമായുള്ള സംഭാഷണം
മാധ്യമം ആഴ്ചപ്പതിപ്പ് 2018 ജൂൺ 25