White Crow Art Daily

ഇമ ബാബുവിന്റെ ചിത്രങ്ങള്‍

ആ വിഷാദഭാവം മരിച്ചു മഹാകാലം അതിന്റെ കാറ്റുകളും മഴകളും കൊണ്ട്
ആ ഇടം കയ്യേറി
ഇപ്പൊഴെനിക്ക് കവിത അപരിചിതമായി തോന്നുന്നു
ഞാന്‍ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളെന്ന് വിളിക്കുന്നു
പെണ്ണിന്റെ കാല്‍മുട്ടിനെ
പെണ്ണിന്റെ കാല്‍മുട്ടെന്ന് വിളിക്കുന്നു
വില്ലോമരത്തിന്റെ ഒടിഞ്ഞ ചില്ലയെ
ഒടിഞ്ഞ ചില്ലയെന്നും.(ഉന്‍സി അല്‍ഹാജ്-ലബനോന്‍)
ആ സ്ത്രീ കടന്നു വന്നപ്പോള്‍ മെഴുകുതിരി ഊതിക്കെടുത്തി
വിളിച്ചുപറഞ്ഞു
നിങ്ങളുടെ ഭാഷ മറന്നേക്കുക
നാവിനെ പുതുമൊഴി രുചിക്കാന്‍ അനുവദിക്കുക.


പിന്നെ എന്നെ ഒരിക്കലും നഗ്നനായി കണ്ടിട്ടില്ലാത്ത
സൂര്യനെ വിചാരിച്ചു. (അബ്ദുള്ള സരീഗ മൊറോക്കൊ)
ഇണചേരുന്ന ഋതുവില്‍  വരയാടുകളെങ്ങനെകൊമ്പുകോര്‍ക്കുമെന്നറിയാമോ
ശലഭത്തിന്റെ കാലുകള്‍ക്കായി
ഒരു പൂവ് വിടര്‍ന്നുകൊടുക്കുന്നത്
നീ എന്നെങ്കിലും കണ്ടിട്ടുണ്ടോ ?
ഇത് രാ‍വാണ്
കണ്ണടയ്ക്കരുത് നീ
നമ്മുടെ ഇന്ദ്രിയങ്ങളെ വഞ്ചിക്കാന്‍
ഈ അരണ്ട വെട്ടത്തിനാകും. (സഹറാ യുസ് രി-ഈജിപ്റ്റ്)
തുടയില്‍നിന്നു
പാദത്തോളം പടരുന്ന
നഗ്നത മറയ്ക്കാന്‍
ഞാനൊരുമേലാട തുന്നും
കാരണം സ്വന്തന്ത്രയായ സ്ത്രീയ്ക്ക്
പഴയ കുടുക്കുള്ള വസ്ത്രം
യോജിച്ചതല്ല
അവളുടെ ശിരസ്
പിടിതരാത്ത കുരുവികള്‍
ചേക്കേറുന്ന മരമായിരിക്കുമ്പോള്‍  (അമല്‍ മൂസ- ടുണീഷ്യ
)
നായാട്ടുകാരെപ്പോലെയാണ്
മിക്കവാറും ആളുകള്‍
പ്രണയിക്കുന്നത്.
നായാട്ടുകാരെപ്പോലെ
മിക്കവാറും ആളുകള്‍
അതിയായിമോഹിച്ചതിനെ
                                         കൊല്ലുകയും ചെയ്യുന്നു
നായാട്ടുകാരെപ്പോലെയാണ്
മിക്കവാറും ആളുകള്‍
പ്രണയിക്കുന്നത്.
നായാട്ടുകാരെപ്പോലെ
മിക്കവാറും ആളുകള്‍
അതിയായിമോഹിച്ചതിനെ
കൊല്ലുകയും ചെയ്യുന്നു. (സുഹൈ ഹാമദ്-പലസ്തീന്‍
)

തൃശൂര്‍ തൃപ്രയാര്‍ സ്വദേശി.ഫോട്ടൊഗ്രാഫര്‍ ,ഡോക്യുമെന്ററി /ഷോര്‍ട്ട് ഫിലിം സംവിധായകന്‍, ചിത്രകാരന്‍. എഷ്യാനെറ്റ് സം ...