White Crow Art Daily

ഇരുണ്ട കാലത്തെ സന്തോഷ ദിനങ്ങള്‍

പുതിയ തിയറ്റര്‍ ഭാഷയ്ക്കുള്ള ആഹ്വാനം ഓരോ വര്‍ഷത്തെയും, കേരളത്തിലെ അന്തര്‍ ദേശീയ നാടകോത്സവത്തിന്റെ [ ITFOK ] അവതരണങ്ങള്‍ ലക്ഷ്യമാക്കുന്നുണ്ട്. പരീക്ഷണ നാടകങ്ങളാണല്ലോ തിയറ്ററിനെ പുനര്‍ നിര്‍ണ്ണയം ചെയ്യുന്നതും ഉന്മേഷഭരിതമാക്കുന്നതും ഉത്സവച്ഛായ പടര്‍ത്തുന്നതും. മുന്‍മാതൃകകളെ അതേപടി പകര്‍ത്തി വെച്ചാല്‍ അത് അനുകരണമാവുകയേയുള്ളൂ. പുനര്‍നിര്‍മ്മിതികള്‍ക്ക് മാറുന്ന കാലത്തിന്റെയും ചരിത്ര സന്ദര്‍ഭങ്ങളുടെയും ലോകാനുഭവങ്ങളുടെയും പുതിയ വ്യാഖ്യാന തലങ്ങള്‍ ഉണ്ടായേ തീരു.ഇത്തരമൊരു പരിപ്രേക്ഷ്യത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു നാടകമായിരുന്നു ജാപ്പനീസ് സംവിധായകനായ യാസുകി “ഐ ഹേറ്റ് തിയെ റ്റര്‍ , ഐ ലവ് പോണോ ഗ്രഫി”ഫുജിറ്റയുടെ “ഹാപ്പി ഡേ യ്‌സ്”. അസംബന്ധ നാടകവേദിയുടെ അപോസ്തലനായ സാമുവല്‍ ബെക്കറ്റിന്റെ ഈ ശ്രേഷ്ഠ രചന പുതിയ കാലത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ അരങ്ങിലെത്തിച്ചിരിക്കുന്നു.
Happy daysനാടകം കാണാന്‍ വേണ്ടി തിയെറ്ററിനകത്തേക്കു കയറുന്ന കാണികള്‍ക്കു മുന്നില്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്നത് കുന്നുകൂട്ടിയിട്ടിരിക്കുന്ന ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞ ഉപകരണങ്ങളും പാഴ് വസ്തുക്കളുമൊക്കെയാകുന്നു. ഒരു ഇന്‍സ്റ്റലേഷന്റെ പ്രതീതി ജനിപ്പിക്കാന്‍ പര്യാപ്തമാണത്. അര നൂറ്റാണ്ടു മുമ്പ് ജീവിത സാഹചര്യങ്ങള്‍ ഇത്ര മാത്രം സങ്കീര്‍ണ്ണമല്ലാതിരുന്ന കാലത്ത് സാമുവല്‍ ബെക്കറ്റ് വിഭാവനം ചെയ്തതില്‍ നിന്നു വിഭിന്നമായി ഉപയോഗ ശൂന്യവസ്തുക്കളുടെ വമ്പിച്ച ഒരു കൂമ്പാരമാണ് കലാസംവിധായകന്‍ തെപ്പൈ കനൂജി സ്റ്റേജില്‍ കുന്നു കൂട്ടിയിട്ടിരിക്കുന്നത്. പഴയ ടയറുകള്‍, ടേബ്ള്‍ ഫാന്‍, വീട്ടുപകരണങ്ങള്‍, പെട്ടികള്‍, കമ്പിച്ചുരുള്‍, പ്ലാസ്ടിക് വസ്തുക്കള്‍, കമ്പക്കയര്‍, എലിക്കെണി, വലിയ ലോഹപ്പാത്രങ്ങളും മൂടികളും, പൈപ്പുകള്‍., അരയ്ക്കുന്ന അമ്മി, മണ്‍ കുടങ്ങള്‍, പെയിന്റ് പാട്ടകള്‍, ചതഞ്ഞ പാദ രക്ഷകള്‍… അങ്ങനെയങ്ങനെ ഒരുപാടൊരുപാട് വസ്തുക്കള്‍. അതിന്റെ അധിത്യകയില്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാം, തല കുമ്പിട്ട്‌ കുനിഞ്ഞു വീണു കിടക്കുന്ന ഒരു സ്ത്രീ രൂപം!.
നാടകമാരംഭിക്കുമ്പോഴാണ് തളര്‍ന്ന ആ രൂപം ശിരസ്സുയര്‍ത്തി പ്രേക്ഷകരെ അഭിമുഖീകരിക്കുന്നത്. ഏറെ നേരത്തെ ആത്മഗതങ്ങള്‍ക്കൊക്കെ അന്ത്യത്തില്‍, പ്രേക്ഷകര്‍ കണ്ടെത്തും ആ സ്ത്രീയുടെ സഹജീവിയെ, ഒരു തളര്‍ന്നപുരുഷനെ. ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുടെ കുന്നിന്റെയടിയില്‍ അയാളുമുണ്ടായിരുന്നു….!
പരിസ്ഥിതി നശീകരണത്തിന്റെ ഭാഗമായി ഭൂമിയിലെ കുന്നുകള്‍ വെട്ടി നിരത്തി ഉപഭോക്തൃ സമൂഹത്തിലെ അംഗങ്ങളായ ഇന്നത്തെ വ്യക്തികള്‍ ഇപ്രകാരമുള്ള മാലിന്യക്കുന്നുകളാണ് തങ്ങള്‍ക്കു ചുറ്റും കേട്ടിയുയര്തുന്നത്. ഭീഷണമായ ഇ.വേസ്റ്റ് പോലും അപ്രകാരം കുന്നുകൂടുന്നതാണല്ലോ സമകാല യാഥാര്‍ത്ഥ്യം
അവരുടെ കൊച്ചു കൊച്ചു സംഭാഷണങ്ങളിലൂടെ, ആത്മഗതങ്ങളിലൂടെ കണ്‍സ്യൂമറിസത്തിന്റെ പ്രച്ഛന്നരൂപങ്ങള്‍ മനുഷ്യസമൂഹത്തെ എങ്ങനെ മരവിപ്പിക്കുന്നുവെന്നും ഒറ്റപ്പെട്ട ദ്വീപുകളാക്കുന്നുവെന്നും രോഗാതുരമാക്കുന്നു വെന്നും നാടകം വെളിപ്പെടുത്തുന്നു.

“ഐ ഹേറ്റ് തിയെറ്റര്‍ , ഐ ലവ് പോണോഗ്രഫി”

I hate thetre.lebanon Photoലബനനില്‍ നിന്നുള്ള നാടകസംഗം ‘സൌകാക് തിയറ്റര്‍ കമ്പനി’യുടെതാണ്, “ഐ ഹേറ്റ് തിയെറ്റര്‍ , ഐ ലവ് പോണോഗ്രഫി” എന്ന നാടകം. ‘ഇതൊരു അവതരണമല്ലെന്നു കരുതുക, ഇവരൊന്നും അഭിനേതാക്കള്‍ അല്ലെന്നു കരുതുക, ഇവരെല്ലാം അശ്ലീല ചലച്ചിത്ര താരങ്ങള്‍ ആണെന്ന് കരുതുക, നിങ്ങള്‍ ഒരു നാടകശാലയില്‍ അല്ലെന്നു കരുതുക, ഒരു കൂട്ട ശവക്കുഴിയിലാണെന്ന് കരുതുക, ചുറ്റും എല്ലുകള്‍ ഉണ്ടെന്നു കരുതുക, ധുര്‍ഗന്ധമുന്ടെന്നും കരുതുക, ഏറ്റവും അഴിമതിക്കാരാണ് ആ അവതാരകരെന്നും കരുതുക, i hate theatre...lebanese play.Photo.Hinduഅവര്‍ യുദ്ധക്കുറ്റവാളികളാനെന്നും കരുത്ക, സിറിയന്‍ – ലെബനീസ് സംഗടിത സംരംഭങ്ങള്‍ ജനപ്രിയവും ഫണ്ട് കിട്ടാന്‍ എളുപ്പവും ഉള്ളതാകയാല്‍ ഈ ലെബനീസ് നാടകക്കമ്പനി ആ നാടകക്കാരനെ അതിനായി ഉപയോഗിക്കുന്നതായി കരുതുക, നമ്മുടെ ചെമ്പന്‍ തലക്കാരന്‍ കലാസംവിധായകന്‍ ഒരു അശ്ലീല സിനിമാക്കംപനിയുടെ കലാ സംവിധായകനാണെന്ന് ഭാവന ചെയ്യുക, ആ വേദന മനസ്സില്‍ കരുതുക, ആ ആഹ്ലാദം മനസ്സില്‍ കരുതുക……. എന്നിങ്ങനെയൊക്കെയുള്ള പ്രകോപനപരമായ പ്രഖ്യാപനങ്ങലോടെയാണ് അഞ്ചു കഥാപാത്രങ്ങളുള്ള നാടകം ആരംഭിക്കുന്നത്. ഇമാജിന്‍….ഇമാജിന്‍…എന്ന വാക്ക് നാടകശാലക്കുള്ളില്‍ ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ലോക മനസ്സാക്ഷിയുടെ രാഷ്ട്രീയവും, സാമൂഹികവുമായുള്ള രോഗങ്ങളെക്കുറിച്ച് ചോധ്യങ്ങളുന്നയിക്കുന്നതായിരുന്നു പ്രമേയം. ഇബ്സന്റെ ‘എനിമി ഓഫ് ദി പീപ്പ്ള്‍, പില്ലെഴ്സ് ഓഫ് ദി സൊസൈറ്റി‘ എന്നീ നാടകങ്ങളെ അവലംബിച്ചു തയ്യാറാക്കിയ നാടകം സാമൂഹിക ദുരന്തങ്ങളെയെന്ന പോലെ, വ്യക്തികളുടെ സമകാലിക ദുരന്തങ്ങളിലേക്കും അന്വേഷണം നടത്തുന്നുണ്ട്. ലെബനന്‍ എന്ന രാഷ്ട്രത്തിന്റെ സമകാലികാവസ്ഥയില്‍ സെമിറ്റിക് മതവിഭാഗങ്ങളിലെ പല ഗ്രൂപ്പുകളുടെയും, സമൂഹത്തില്‍ അധീശത്വം നില നിര്‍ത്തുന്ന മേലാള വര്‍ഗത്തിന്റെയും നിഷ്ടൂര ചെയ്തികളില്‍ ആഭ്യന്തര കലാപങ്ങളുടെയും, യുധ്ധങ്ങളുടെയും നീണ്ട കാലഘട്ടങ്ങളിലൂടെ സമൂഹം ശിഥിലീകൃത മ്മാകുംപോള്‍ വ്യക്തിക്ക് നഷ്ട്ടമാകുന്നത് താന്‍ ജീവിക്കുന്ന കാലഘട്ടത്തെ തന്നെയാണ്. എന്നാല്‍ ലെബനനെ മാത്രം ഉധാഹരിക്കുന്ന ഒന്നായിട്ടല്ല, ആഗോളീകരണ കാലത്ത് ലോകം മുഴുവന്‍ മാനുഷ്യകത്തിനു നേരിടേണ്ടി വരുന്ന ദുരന്തത്തെയാണ് നാടകം പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കുന്നത്.I hate theatre 2 Lebanon വിരുന്നുമേശകളും, ആഹ്ലാദാവേശങ്ങള്‍ക്കുള്ള നൈറ്റ് ക്ലബ്ബുകളും, സ്ത്രീ പുരുഷ രതിലീലകളാടിത്തിമിര്‍ക്കാനുള്ള ഉറക്കറകളും മനുഷ്യജീവികള്‍ക്ക് തീരാത്ത ആനന്ദ ലഹരി പ്രദാനം ചെയ്യുമ്പോള്‍ത്തന്നെയാണ്, വേറൊരിടത്ത് അല്ലെങ്കില്‍ ഇതിന്റെയൊക്കെ തൊട്ടരികില്‍ത്തന്നെ പുഴുക്കളെപ്പോലെ മനുഷ്യര്‍ ചവുട്ടിയരക്കപ്പെടുന്നതെന്ന യാധാര്ത്യത്തെ വേറൊരു ആംഗിളിലൂടെ കാട്ടിത്തരികയായിരുന്നു നാടകസംഗം. കഥാപാത്രങ്ങള്‍ നവജാതശിശുക്കളെ മടിയില്‍ വാല്‍സല്യപൂര്‍വ്വം സംരക്ഷിച്ചിരുത്തി താരാട്ട് പാടുന്ന പ്രതീകാത്മക ധൃശ്യത്തോടെയാണ് ഒരു മണിക്കൂര്‍ നീണ്ട നാടകം സമാപിച്ചത്.

ചെറു കഥാകൃത്തായ ബഷീര്‍ മേച്ചേരി ലേഖനങ്ങളും നിരൂപണങ്ങളും എഴുതാറുണ്ട്. ഗുരുവായൂര്‍ സ്വദേശി