White Crow Art Daily

എംടിക്ക് മനുഷ്യരെ കൂടുതലായി പരിചയമുണ്ട്

എം ടിക്ക് മനുഷ്യരെ കൂടുതലായി പരിചയമുണ്ട്, മനുഷ്യവിരുദ്ധതയേയും

എം ടി വാസുദേവന്‍നായരോട് എന്താണ് സംഘപരിവാരത്തിന് പ്രശ്നം?
പ്രധാനപ്പെട്ട ഒരു പ്രശ്നം അദ്ദേഹത്തിന്റെ പ്രായക്കൂടുതലാണ് എന്നാണ് തോന്നല്. വൃദ്ധനായതിനാലാണ് സംഘൂസിന് അദ്ദേഹത്തോട് കലിപ്പ്. ജ്ഞാനവൃദ്ധര്‍ സംഘൂസിന് ശല്യമാണ്, ശത്രുക്കളുമാണ്. അക്രമോത്സുക ഹിന്ദുത്വതോന്ന്യാസിയായ ഗോഡ്സേയാല്‍ കൊല്ലപ്പെടുമ്പോള്‍ മഹാത്മാഗാന്ധിക്ക് 79 വയസ്സായിരുന്നു.ഗോഡ്സേയുടെ പിന്മുറക്കാര് ഗോവിന്ദ് പന്‍സാരയെ കൊന്നത് അദ്ദേഹത്തിന്റെ 82 വയസ്സില്. എം എം കല്‍ബുര്‍ഗിക്ക് കൊല്ലപ്പെടുമ്പോള്‍ 77 വയസ്സ്. നരേന്ദ്ര ധാബോല്‍ക്കറിന് 68.

ഏറ്റവും വയലന്റായ സിനിമകളില്‍ പോലും ഈ പ്രായത്തിലൊക്കെയുള്ള വൃദ്ധരെ കൊല്ലുന്നത് അപൂര്‍വ്വ കാഴ്ചയാണ്.നമ്മള്‍ കേള്‍ക്കുന്ന കൊലപാതകവാര്‍ത്തകളില്‍ ഇത്തരത്തിലുള്ളവ അധികമില്ല. നടക്കാനും ഇരിക്കാനും കിടക്കാനും ആവതില്ലാത്ത, ശരീരം വേദനയുടെ പര്യായമെന്ന് മനുഷ്യര്‍ ജീവിച്ച് തീര്‍ക്കുന്ന ആ പ്രായത്തില്‍പെട്ട ദുര്‍ബ്ബലശരീരങ്ങള്‍ക്കെതിരെ കൊലക്കത്തിയെടുക്കാന്‍ എന്താണ് ഹിന്ദുത്വരാഷ്ട്രീയാധിഷ്ഠിത തോന്ന്യാസികളെ ആവേശം കൊള്ളിക്കുന്നുണ്ടാവുക?

second turn

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിറിയയിലെ പാല്‍മിറയില്‍ പ്രമുഖ ആര്‍ക്കിയോളജിസ്റ്റ് ഖാലിദ് അല്‍ അസ്സദ് കൊല്ലപ്പെട്ടത്.81 വയസ്സുണ്ടായിരുന്നു അദ്ദേഹത്തിന്.കൊന്നത് ഐ എസ് തീവ്രവാദികള്‍. പുരാവസ്തുശാസ്ത്രത്തിന് അത്രയേറെ പ്രധാനപ്പെട്ട പാല്‍മിറയിലെ പുരാതന അവശിഷ്ടങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു, 40ലേറെ വര്‍ഷങ്ങളായി ഖാലിദ് അല്‍ അസ്സദ്. ഐ എസ്സുകാര് അദ്ദേഹത്തെ തടങ്കലില്‍ വെച്ച് പീഡിപ്പിച്ച് കഴുത്തറുത്ത് കൊന്നു. അസ്സദിന്രെ കൊലപാതകം ‘ഹൊറിഫിക് ആക്ട്’ ആണെന്ന് ഞെട്ടലോടെ പ്രതികരിച്ച യുനെസ്കോ ഇങ്ങനെ പറഞ്ഞു.’ദേ കില്‍ഡ് ഹിം ബികോസ് ഹി വുഡ് നോട്ട് ബിറ്റ്രേഡ് ഹിസ് ഡീപ് കമ്മിറ്റ്മെന്റ് ടു പാല്‍മിറ. ദേ മര്‍ഡേഡ് എ ഗ്രേറ്റ് മാന്‍, ബട്ട് ദേ വില്‍ നെവര്‍ സൈലന്‍സ് ഹിസ്റ്ററി.’അതാണ്.

കടന്ന് പോന്ന കാലത്തിന്റെ ശേഷിപ്പുകളെ സൂക്ഷിച്ചുവെച്ചത് കൊണ്ടാണ്, അതോടുള്ള പ്രതിബദ്ധതയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് കൊണ്ടാണ്, അവസാനനിമിഷങ്ങളിലും ഭയപ്പാടില്ലാതെ നിന്നത് കൊണ്ടുമാണ് അസ്സദ് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത്. മതനിന്ദയാണ് വിഗ്രഹങ്ങളെ സൂക്ഷിക്കല്‍ എന്ന് അസ്സദിനോട് ഐഎസ്സുകാര്‍ പറഞ്ഞു, അവയെ തള്ളിപ്പറയൂ, അവ നശിപ്പിക്കാന്‍ ഞങ്ങളെ അനുവദിക്കൂ എന്നും.അസ്സദ് വഴങ്ങിയില്ല. ഐ എസ്സുകാര് ആ വൃദ്ധശിരസ്സിനെ കഴുത്തില്‍ നിന്ന് അറുത്തു മാറ്റി.

ജ്ഞാനവൃദ്ധര്‍ വായനശാലകള്‍ പോലെയൊരു സംഗതിയാണ്. ഇന്ഫര്‍മേഷന്റെ സൂക്ഷിപ്പുകാര്‍ എന്ന നിലയ്ക്ക് മാത്രമല്ല, നിലപാടുകളുടെയും മൂല്യങ്ങളുടെയും ശേഖരം എന്ന നിലയ്ക്കുമാണ് അവരുടെ പ്രസക്തി. ജീവിച്ച പതിറ്റാണ്ടുകള്‍ നല്കിയ രാഷ്ട്രീയം അവര്‍ക്കുള്ളില്‍ കരിങ്കല്ലിന്മേലെന്ന പോലെ എഴുതപ്പെട്ട് കിടക്കുന്നു.ആ ദീര്‍ഘ ജീവിതം അവരെ ചില കാര്യങ്ങളില്‍ കര്‍ക്കശമായ നിലപാടുകളുള്ളവരാക്കുന്നു. അവര്‍ക്ക് മനുഷ്യരെ കൂടുതലായി പരിചയമുണ്ട്, മനുഷ്യവിരുദ്ധതയെയും കൂടുതലായി പരിചയിച്ചിട്ടുണ്ട്. വിശ്വാസവും ക്രൂരവര്‍ഗീ യതയും തമ്മിലുള്ള വ്യത്യാസത്തെ അവര്‍ക്ക് വളരെയെളുപ്പത്തില്‍ തിരിച്ചറിയാം. അവര്‍ നിലപാടെടുക്കുന്നവരാണ്, മറ്റുള്ളവരെ അതെടുക്കാന് പ്രേരിപ്പിക്കുന്നവരുമാണ്.

mt 2MT VASU

അത്തരക്കാര്‍ക്ക് ഭയമുണ്ടാവില്ല. എന്തിനെയാണ് അവര്‍ക്ക് ഭയപ്പെടാനുള്ളത് ? പിംഗളകേശിനിയായ കാലരൂപിയെ സൗമ്യമായി നോക്കിയിരിക്കുന്നവരെ എന്താണ് ഭയപ്പെടുത്തുക?.അവര്‍ക്കാണെങ്കില്‍ നിലപാടുകള്‍ വെളിപ്പെടുത്തുന്നതില്‍ ഒരു മടിയുമില്ല. ഭൗതികജീവിതത്തിലെ പ്രലോഭനങ്ങള്‍ക്കപ്പുറത്തേക്ക് പോയിട്ടുണ്ടെങ്കില്‍ അവരെ സംസാരിക്കുന്നതില്‍ നിന്ന് എന്താണ് തടസ്സപ്പെടുത്താനുള്ളത്?.ഈ ഭയമില്ലായ്മയും തീവ്രവാദികളെ ശല്യപ്പെടുത്തുന്നുണ്ട്. പുറംലോകത്ത് വയോധികരായ മനുഷ്യര്‍ക്ക്കിട്ടുന്ന ആദരവ്, ആ ആദരവ് കൊണ്ട് അവരുടെ പ്രസ്താവനകള്‍ക്ക് കിട്ടുന്ന സ്വീകാര്യത. ഇതും തോന്ന്യാസരാഷ്ട്രീയക്കാരെ ഭയപ്പെടുത്തുന്നു. മറ്റാര്‍ക്കും ശത്രുവാകാത്ത എം ടി ഇങ്ങനെയാണ് സംഘൂസിന് ശത്രുവാകുന്നത്. എംടിയുടെ മുരടനക്കല്‍ പോലും അവരെ ഉപദ്രവിച്ച് കളയും,അവര്‍ക്കത് ഭയമാണ്.

എന്നാലും അദ്ദേഹത്തോട് മുട്ടിയാല്‍ അവരാണ് തോല്‍ക്കുക.എം ടി മനുഷ്യരുടെ രാഷ്ട്രീയാദരവിന്റെ കോട്ടയ്ക്കകത്താണ് എന്ന് കേരളം അവരെ ഓര്‍മ്മിപ്പിക്കുന്നു.ആ കോട്ടയ്ക്ക് പുറത്ത് നിന്ന് സാംസ്കാരിക നായകരുടെ മൗനത്തെക്കുറിച്ച് പ്രമേയം പാസ്സാക്കി പരിവാരം പിരിയുന്നു.അതാണ് നമ്മള്‍ കേട്ടത്.

ദൃശ്യമാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും. ഇന്ത്യവിഷന്‍, മീഡിയ ഒണ്‍ എന്നീ ചാനലുകളിള്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ...