White Crow Art Daily

എത്സിയെ കാണാൻ വരുന്നുണ്ട് ആ ചെക്കൻ … സച്ചിദാനന്ദന്‍ പുഴങ്കര

കുരിശിൽ നിന്ന് ഉയിർത്തല്ല,
ഊർന്നിറങ്ങി
എത്സിയെ കാണാൻ വരുന്നുണ്ട് ആ ചെക്കൻ..

കയ്യിൽ വീതുളിയില്ല..
മുഴക്കോലും കൊട്ടുവടിയും തൂക്കുകട്ടയുമുണ്ട്….
കള്ളത്താടി..!!

കുണ്ടൻ പശുവിറച്ചി കഴിക്കില്ലത്രേ..
അതിനാൽ ഇളയുടെ വ്യാകുലമാതാവ്
മാങ്ങാച്ചമ്മന്തി അരയ്ക്കുകയാണിപ്പോൾ.