White Crow Art Daily

നാലു ചുമരുകൾക്കുള്ളിൽ

സ്വന്തം മേൽക്കൂരയ്ക്കു കീഴെ നിൽക്കുന്ന ചുമരുകളുണ്ട്. തെരുവ് ജീവിതമുള്ളവരുമുണ്ട്. ജീവിതത്തിന്റെ അകങ്ങളെക്കുറിച്ചുള്ള അവയുടെ അറിവ് ജീവിതത്തോളം വിപുലമാണ്.
സ്ഥലവുമായുള്ള ഇടപാടുകളിൽ ഉള്ളിടങ്ങളെ നിർമ്മിക്കുന്നതിൽ അവയ്ക്ക് ഒരാധികാരികത ഉണ്ടത്രെ. എന്നാൽ മറ്റൊരു നോട്ടത്തിൽ രാഷ്ട്രീയം നെഞ്ചിലെഴുതി കാണിച്ചവർ അവയോളം വേറെയില്ല. അവർ നിർമ്മിച്ച അതിർത്തികളെ അങ്ങനെ കൂടി അവ അതിലംഘിച്ചു കാണിച്ചു. ചൈനയിൽ വൻ മതിലായി ഉയർന്നും ജർമ്മനിയിൽ തകർന്നടിഞ്ഞും അവയുടെ ജീവിതം, ചുമരുണ്ടെങ്കിലേ എന്ന് അദൃശ്യമായൊരു അടിത്തറയിൽ ഉലയാതെ നിൽക്കുന്നു. പല രാജ്യങ്ങളിൽ നിന്നായി സുരേഷ് സുബ്രമണ്യം എടുത്ത ചുമർചിത്രങ്ങളിലൂടെ ഫോട്ടൊ ഡോക്യുമെന്ററി തുടങ്ങുന്നു.

image-11. ആളനക്കമല്ലാത്ത അനക്കങ്ങളുണ്ട്. അഭാവത്തിന്റെ ഭാവങ്ങളും.
വെയിൽ ഈ ഉമ്മറത്തിരുന്നു പണിത അഴികളെ എങ്ങനെ ഒടിക്കും ?
സൂര്യൻ തന്നെ എടുത്തുകൊണ്ട് പോകട്ടെ. ചുമരിന്റെ അടഞ്ഞ ചുണ്ടുകളേയും.

 

image-22. പിന്നാമ്പുറങ്ങളെക്കുറിച്ച് പിൻ ചുമരുകളോട് ചോദിക്കരുത്. ലോകം കണ്ടതിന്റെ പിൻ
കഥകളെ അടക്കിയടക്കി അവ വിണ്ടുതുടങ്ങിയിരിക്കുന്നു. അടഞ്ഞലോകത്തിലെ
ഭൂകമ്പത്തെ ചുമരിൽ ഒരു പൊട്ടൽ എന്ന് ചുരുക്കി എഴുതും കരിഞ്ഞ വള്ളിപ്പടർപ്പുകൾ,
ഒന്നുരണ്ടു പച്ചിലകൾ കൊണ്ട്.

 

image-33. പാവുകല്ലുകളല്ല,മരപ്പാളികൾ കൊണ്ടു പൊതിഞ്ഞ വേറൊരു ദേശത്തെ വീട്ടുചുമർ,
ലോഹക്കുഴൽ പുറത്തേയ്ക്കുവന്ന വീടിന്റെ ശ്വാസനാളി.. മരമുണ്ടാവില്ല ഒരു കാട്ടിലും
ഇത്രഞെരുങ്ങി. അകം എങ്ങനെയാവണം എന്നതിന്റെ കരുതലാകാം, പുറം
അലങ്കരിച്ചതാകാം..

 

image-44. താഴോട്ടോ മൊലോട്ടോ ചുരുളുന്ന ഷട്ടറായി ചുമരുകൾ അലോസരത്തിന്റെ ശബ്ദത്തോടെ
ഒളിനോട്ടത്തെ തുറന്നു കാണിക്കും. ചിലപ്പോഴിങ്ങനെ സുതാര്യമാകും. അവയുടേയും
നിങ്ങളുടേയും ആന്തരികജീവിതം ഒരേസമയം വെളിപ്പെടും.

 

image-55. കടലിൽ നിന്നു കയറി വന്ന ഒരു മൺ വീട് അതിന്റെ ജലജീവിതത്തെക്കുറിച്ച്
സംസാരിക്കുന്നത് മരുഭുമി കാതോർക്കുന്നു…കാറ്റ് വിശ്വകർമ്മാവിന്റെ ഒരു വിരൽ. വെള്ളം
വേറൊന്ന്. വേറൊന്ന് ഒരു ലെൻസിലും പതിയുന്നില്ല…

Share on Facebook0Tweet about this on TwitterShare on Google+0Pin on Pinterest0Buffer this pageEmail this to someonePrint this page

After completing a casual course in painting from the prestigious ...