White Crow Art Daily

നിറങ്ങളിലേയ്ക്ക് ചൊരിയുന്ന മനസ്

സംഭാഷണം : മധുവേണുഗോപാലൻ   / പ്രേം  ആർ   നാരായണൻ

താങ്കളിലെ ആനന്ദ മാർഗിയും ആർട്ടിസ്റ്റും സമ്മേളിക്കുന്നത് എവിടെയാണ്?

കൊച്ചിയിലേ kashi Art Gallery Internatinal Art Residency 2015 ൽ പങ്കെടുക്കുമ്പോൾ ഒരുമാസക്കാല० വർക്കിനായി ഫോർട്ട്കൊച്ചിയിൽ താമസിക്കുവാനിടയായി. ആ കാലയളവിലാണ്’ An antique piece of love’ എന്ന സീരീസ് തുടങ്ങുന്നത്  പണ്ടുമുതലേ  ആശയങ്ങളിലെ നർമ്മത്തെ  ആസ്വദിക്കുക എന്ന സ്വഭാവ० ഉള്ളതിനാൽ വർക്കിൽ അത് കടന്നുവരാറുമുണ്ട്. കൊച്ചിയിൽ പുരാവസ്തുക്കൾ (antiques) വിൽക്കുന്നകടകൾ ഒരുപാടുണ്ട്.ജനങ്ങൾക്ക് പുരാവസ്തുക്കളോടുള്ള കൗതുകത്തേയു० അവയുടെ മോഹവിലയേയു० ,പലസുഹൃത്തുക്കളു० അത്തര० വസ്തുക്കളെ വലിയവിലകൊടുത്ത് സ്വന്തമാക്കുന്നതു० ഞാനെന്നു० താല്പര്യത്തോടെ  ആസ്വദി ക്കാറുണ്ടായിരുന്നു.  പുരാവസ്തു ക്കളോടുള്ള ആ   ജനകീയതാല്പര്യത്തെ കാശീ ആർട്ട് റസിഡൻസിയിലെ എന്റെ    വർക്കുകളിലൂടെ  പഠനവിധേയമാക്കുക എന്നു    തീരുമാനിക്കുകയു० ,അതിലേക്കായി ഞാൻ  മട്ടാൻഞ്ചേരിയിലെ  Antique shopകളിൽ കയറിയിറങ്ങി  350 വർഷ० പഴക്കമുണ്ടെന്നു പറയപ്പെട്ട ഒരു ദ്വാരപാലക ദാരൂശില്പ० പണ० കൊടുത്തു സ്വന്തമാക്കുകയും ചെയ്തു. സ്റ്റുഡിയോയിൽ കൊണ്ടുവന്നു അതിന്റേ ८ഡോയി०ഗുകൾ ചെയ്തു തുടങ്ങി. ഒരു വശത്തുമാ८തമിരുന്ന് ഒരേ പേഴ്സ്പെക്റ്റീവിലുള്ള ८ഡോയി०ഗുകളാണു ചെയ്തത്.സമൂഹത്തേക്കുറിച് നമ്മുടെ  നിരീക്ഷണങ്ങൾ എപ്പോഴു० ഒരുവശം   മാ८ത० കേ८ന്ദീകരിക്കുന്ന സങ്കുചിത കാഴ്ചപ്പാടുകളാണെന്ന ചിന്തയുടെ വെളിച്ചത്തിലായിരുന്നു അത് . 

വില്പനശാലകളിലെ എനിക്കു കൗതുക‌० തോന്നിയ പല കലാരൂപങ്ങളു० തുടർന്നു വരച്ച  ചി८തങ്ങളിലെ കഥാപാ८തങ്ങളായി. സമകാലീക സ०സ്കൃതിയിൽ പഴമയുടെ താത്വീക മൂല്യത്തിനും  ജീവിത ദർശനങ്ങൾക്കു० മൂല്യച്ചുതി സ०ഭവിക്കുന്നത്  രേഖപ്പെടുത്തുവാനുള്ള ८ശമമായിരുന്നു അത്.

കൽവത്തി പാലത്തിനടുത്ത് ചരി८ത സ്മാരക०കണക്കെ നിലകൊള്ളുന്ന കെട്ടിട० വരയ്ക്കുവാനുള്ള പരി८ശമ० തുടങ്ങുകയു० വര പുരോഗമിക്കുന്നതിനിടയിൽ ആ കെട്ടിടത്തെ കുറിച് കൂടുതൽ അറിയുകയും ചെയ്തു.   ഏറേ പഴക്ക० ചെന്നതു० പുരാവസ്തു വകുപ്പിന്റേ കീഴിലുള്ളതുമായ ആ കെട്ടിട० വീടാക്കിയിരിക്കുന്ന ചില കുടുബങ്ങൾ ചെറിയ മുറികളിൽ തിങ്ങിപാർക്കുന്നുണ്ടായിരുന്നു.  സ്ഥലപരിമിതികളെ   മറികടക്കുവാൻ വീടു പുതുക്കിപണി യുവാൻ നിയമ८പശ്നങ്ങൾ അവർക്കു തടസ്സമാകുന്നു, അതിലൊരുകുടു०ബത്തിലെ അനുജൻ വിവാഹിതനാകുമ്പോൾ ജേഷ്ഠൻ രാ८തിമുഴുവൻ ബോട്ട്ജട്ടിയിലു० കടത്തിണ്ണയിലു० കഴിചുകൂട്ടി നേര० വെളുപ്പിക്കുന്നു . ആ ഒരു ജീവിതാനുഭവ കഥ യാണ് ‘സ്നേഹ० ഒരു പുരാവസ്തു/ സ്നേഹത്തിന്റേ ഒരു കഷണ० പുരാവസ്തു  എന്ന് പറയാവുന്ന An antique piece of love  എന്ന ശീർഷകത്തിലേക്ക് എന്നെ എത്തിച്ചത്.

സ०സ്കാരത്തേയു० ചരി८തത്തേയു० കലാവസ്തുക്തളേയു० അമൂല്യസമ്പത്തായി പുകഴ്ത്തുന്ന ലോകവ്യവസ്ഥയിൽ സാധാരണ മനുഷ്യരുടെ  ജീവിതക്ലേശങ്ങൾ  അവരുടെ അരക്ഷിതാവസ്ഥ,അനിശ്ചിതത്ത്വ० എല്ലാ० അവരെ കേവല० വിലകുറഞ്ഞ പഴയ ഉരുപ്പടികൾ എന്നോ , നാടൻ ഭാഷയിൽ വെറു० പുരാവസ്തുക്കൾ എന്നോഉള്ള  നർമ്മമാക്കിമാറ്റുന്നു.  ഉപേക്ഷിക്കപ്പെടുകയു० ചെയ്യുന്നു.

എന്നിലെ ആനന്ദമാർഗിയു० കലാകാരനു० ഒന്നിക്കുന്നതു० ഈ പച്ചയായ ജീവിത സന്ദർഭങ്ങളിൽ തന്നെയാണ് .  മനസ്സിനേയും  ജീവനേനേയും കുറിച്ച്,  ८പപഞ്ചത്തേക്കുറിച്ചുമുള്ള  ജ്ഞാനത്തേക്കാൾ വ്യത്യസ്തമായ ഒരു ആത്മീയാനുഭവ० ഉണ്ടെന്ന് എനിക്ക് തോന്നുന്നുമില്ല .

An antique piece of love എന്ന പരമ്പര 5 വർഷമായി തുടരുമ്പോൾ പുരാവസ്തുക്കളോടുള്ള ८പിയ० മനുഷ്യജീവിതത്തെക്കുറിച്ചു० സ്വാത८ന്ത്യത്തിന്റെ ഇടത്തിനെക്കുറിച്ചു० അത്  ശരീര० തന്നെ എന്ന തത്വത്തിലേക്കു० എത്തിനില്ക്കുന്നു. ശരീരത്തോടു ചേർത്തുവയ്ക്കപ്പെടുന്ന ബി०ബങ്ങൾ എന്തിനേയു० ഉൾക്കൊള്ളുന്ന പർവ്വത സമാനമാകുന്നു.  ചലനവു० നിശ്ചലതയു० ,ഭാരവു० ഭാരമില്ലായ്മയു०  ഒരേ   ८പതലത്തിൽ സമമായി വിരിയുന്നു.

കല വാസ്തവത്തിൽ ഒരു പുതുലോകം സൃഷ്ടിക്കലാണല്ലോ. ഇതൊരു സംയോഗ ഇടമാണോ താങ്കൾക്ക്?അതോ വിശാലമായ മറ്റൊരിടമോ ?

കല   ബോധത്തെയുണർത്തുന്നത് എന്ന്  മനസിലാക്കുവാനാണെനിക്കിഷ്ട० .  ८ശദ്ധയാണ്  നമുക്ക് കലയിലൂടെ ലഭ്യമാകുന്ന ഒരു വിശിഷ്ടഗുണ०. ബോധം   ८പദാന० ചെയ്യുന്ന ८ശദ്ധാപൂർണ്ണമായ  ഏതൊരു ८പ८കീയയേയു० കലഎന്നു വിശേഷിപ്പിക്കാ०. ലോകത്തേയു० ८പകൃതിയേയു०   നമ്മെ തന്നേയു० ८ശദ്ധയോടെ അനുഭവിക്കുവാനുള്ള വിശാലമായോരു പാഠ്യപദ്ധതിയാണു കല. 

മനുഷ്യമനസ്സിന്റേ ८പതിഫലന० എന്നവണ്ണ० കലയു० കലാസൃഷ്ടിയു० രേഖപ്പെടുത്തപ്പെടുന്നു. കലാകാരന്റേ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളേയു० വികാരങ്ങളേയു० അസ്വസ്തതകളേയു० സ०ശയങ്ങളേയു०  മനസ്സിന്റെ    സകല തലങ്ങളേയു० മനസ്സ് ശൂന്യമാക്കപ്പെടുന്നതടക്കം  കലയിലൂടെ രേഖപ്പെടുത്താ०.

സ്വയ० അറിയുകഎന്നതാണ് ആത്മീയാന്വേഷണത്തിന്റെ ലക്ഷ്യ०. അതിലൂടെ മാ८തമേ ശാശ്വതമായ ആത്മാനന്ദത്തെ അനുഭവിക്കാനാവൂ. ശരീര०, അഹങ്കാര०, മനസ് ,ജീവൻ എന്നിവയെക്കുറിച്ച്  ആഴത്തിലുള്ള അറിവുതന്നെയാണ് ആത്മജ്ഞാന०. അല്ലാതെ അത് മറ്റേതോ സ്വർഗലോകത്തുവച്ച്  കൈവരിക്കാവുന്ന ഒന്നല്ല.ആത്മാവ് എന്നത് നമ്മുടെ ശരീരത്തെ   ജീവസുറ്റതാക്കി നിലനിർത്തുന്ന ജീവനാണ്. അതേ ജീവനെ തന്നെയാണ് ഈശ്വരനെന്ന് യോഗികൾ അവകാശപ്പെടുന്നതു०. ആനന്ദമാർഗമെന്നു വിശേഷിപ്പിക്കുമ്പോൾ മാർഗ० തന്നെ ആനന്ദകരമാണ് എന്ന ധ്വനി അതിലുണ്ട് . കലയെ ആനന്ദത്തിലേക്കുള്ള മാർഗ്ഗമാക്കി മാറ്റാ०. ഈ ८പകൃതിയേയോ ലോകത്തേയോ നിഷേധിക്കലല്ല മറിച്ച് ഏറ്റവു० സാധാരണ മനുഷ്യനായി ഉപജീവനത്തിനായു० ജീവന്റെ  മേൽഗതിക്കായുമുള്ള ८പവൃത്തികളിൽ മുഴുകി ജീവിതത്തെ സ്വീകരിക്കുക എന്നതാണ് അഭികാമ്യ०.

 

കൊച്ചി മുസിരിസ് ബിനാലെ വലിയ ചലനം സൃഷിച്ചല്ലോ. കേരളത്തിലെ കലാ മണ്ഡലത്തിൽ കെ എം ബി വരുത്തിയ മാറ്റങ്ങൾ   പോസിറ്റീവായും നെഗറ്റീവായും.

2012 ൽ കൊച്ചി മുസിരീസ് ബിനാലെ രൂപ० കൊള്ളുന്നതിനെ എല്ലാ അർത്ഥത്തിലു० അനുകൂലിച്ച കലാകാരൻമാരിൽ ഒരാളാണു ഞാനു०. സമകാലീന ലോക കലയെ നേരിൽ അനുഭവിക്കുവാൻ നമ്മുടെ നാട്ടിൽതന്നെ സാധിക്കുക എന്നത്  സന്തോഷകരമായകാര്യമാണ് .

  1997 ൽ ഡൽഹിയിൽ നടന്ന  ഒമ്പതാമത് ८ടിനാലേ (Triennale)നേരിൽ കാണുവാൻ പോയിരുന്നു.  അന്ന്  ബി എഫ് എ വിദ്യാർത്ഥിയായിരുന്ന എനിക്ക് കലയെക്കുറിച്ച് കുറേക്കൂടി വിശാലമായ കാഴ്ചാനുഭവങ്ങൾ അതു സമ്മാനിച്ചു.  പല രാജ്യങ്ങിൽ നിന്നുള്ള കലാകാരൻ/കാരി മാരുടെ വർക്കുകളു० സെമിനാറുകളു० ഉൾപ്പെടുത്തിയ ഒരു വലിയ കലാ८പദർശനമായിരുന്നു അത്. തിരുവനന്തപുരത്ത് കോളേജിൽ തിരികെയെത്തിയ എനിക്ക്  കൂടുതൽ ആത്മവിശ്വാസ ത്തോടെയു० സ്വാത८ന്തൃത്തോടെയു० തുടർന്നു വരയ്ക്കുവാനു० കലയെസമീപിക്കുവാനുമുള്ള ഒരു ८പചോദനമായി ആ അനുഭവങ്ങൾ.

പുസ്തകത്താളുകളിലു० കലാചർച്ചകളിലു० ഇട० പിടിച്ചിരുന്ന ലോകോത്തര കലാകാരീ/കാരൻ മാരുടെ സൃഷ്ടികളെ കൺമുന്നിൽ അനുഭവിക്കുവാൻ ബിനാലെ കാരണമായി. അനീഷ് കപൂർ,അയ് വേയ്വേയ്,८ഫാൻസിസ് ക്ലമെന്റേ,അമർ കൻവാർ,എർനെസ്റ്റോ നെറ്റോ,കെ പി കൃഷ്ണകുമാർ,അഡ്റിയാൻ പാസ്സി,മോനാ ഹറ്റോ० , തുടങ്ങി ഒരു നീണ്ട ലിസ്റ്റ് തന്നെ വരു० അത്.

വ്യക്തിപരമായി 2012ൽ ആദ്യ കൊച്ചീ മുസരീസ് ബിനാലേ സമയത്ത് അതിന്റെ പരിപാടികളെ പിന്തുണയ്ക്കുകയു० അതിനൊപ്പ० കേരളത്തിലെ സമകാലീന കലാകാരീ/ കാരൻമാരുടെ സൃഷ്ടികൾകൂടി ८പദർശിപ്പിക്കുവാനൊരവസര० ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ‘ ആലിപ്പഴ० (Hail)’ എന്നു പേരിട്ട് ,36 ഇന്ത്യൻ ആർടിസ്റ്റുകളെ ഉൾപ്പെടുത്തിയ ഒരു ८പദർശന०  ക്യുറേറ്റ് ചെയ്യുവാൻ എനിക്കു സാധിച്ചു.

കേരള മ്യൂസിയ० ഇടപ്പളിയായിരുന്നുവേദി.രാജശേഖർ വി ദാസു० , സിനിമാ നടനു० സ०വിധായകനുമായ സിദ്ധാർത്ഥ് ഭരതനുമായിരുന്നു ആ ८പദർശനത്തിന്റെ  സ०ഘാടകർ . ഇന്ത്യയിലെ വിവിധ സിറ്റികളിൽ താമസിക്കുന്ന ८പമുഖരായ  ആർടിസ്റ്റുകളുടെ പെയിറ്റി०ഗ്,ശില്പ०,വീഡിയോ എന്നീ വിവിധ മീഡിയങ്ങളിലുള്ള  വർക്കുകൾ ഉൾപ്പെടുത്തിയ ഒരുമാസ० നീണ്ട , ഒരുപാടുപേർ ആസ്വദിച്ച ഒരു ८പദർശനമായിരുന്നു അത്.

കൊച്ചി ബീനാലേയിലൂടെ  ഇന്ത്യയിലുടനീളമുള്ള കലാകൃത്തുക്കളു० ആസ്വാദകരു० നിരൂപകരു० ഗ്യാലറികളു० കേരളത്തെ കലയുടെ ഒരു ८പധാനയിടമായി പരിഗണിച്ചുതുടങ്ങു ന്നുണ്ട്.   കലാവിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കുന്നു. കൊച്ചിബിനാലയിലെ  ८പത്യേക വിഭാഗമായ സ്റ്റുഡൻസ് ബിനാലെ  മുകവുപുലർത്തുന്ന ഒന്നാണ് . മാ८തമല്ല   പുതിയ  ആർട് ക്യുറേറ്റേർസ് ഉണ്ടാകുന്നു.  ക്യുറേഷൻ, ആർട് ८പാക്ടീസിലെ ഏറേ ഉത്തരവാദിത്വമുള്ള ഒരു മേഘലയാണ്.ഓരോ പുതിയ എഡിഷനിലു० യുവമലയാളി ആർട്ടിസ്റ്റുകൾക്ക് അവസര० നല്കുന്നതു० അവരുടെ കഴിവുകൾ ലോകത്ത് അ०ഗീകരിക്കപ്പെടുന്നതു०  സന്തോഷകരമാണ്.

ടൂറിസ്റ്റ് സാധ്യതകൾ വളരുന്നതിനൊപ്പ० ബിനാലെ  സിറ്റിയിൽ പെർസണൽ സ്റ്റുഡിയോകളെ ടുത്തു० ഇന്ത്യയുടെ പലഭാഗത്തുനിന്നുമുള്ള ആർടിസ്റ്റുകൾ അവരുടെ കലാപരീക്ഷണങ്ങൾ നടത്തി തുടങ്ങിയിട്ടുണ്ട്.  അത്  കൊച്ചിയിൽ ഒരു ആർട് കമ്യൂണിറ്റി രൂപപ്പെടുന്നതിന്റെ ലക്ഷണമാണ്. കൊച്ചി എന്ന നഗരത്തിന്റെ  ചരി८തത്തേയു० ८പാദേശിക സാം സ്ക്കാരിക വൈവിധ്യങ്ങളേയു० ജനജീവിതത്തേയു० കലാകാരന്റെ വീക്ഷണത്തിലൂടെ, സൃഷ്ടികളിലൂടെ പരിശോധിക്കപ്പെടുന്നത് ഒരു നഗര० കലയാൽ പുനർനിർവ്വചിക്ക പ്പെടുന്നതിന്റെ രേഖപ്പെടുത്തുന്നതിന്റെ   പുതു സാധ്യതകൾ തുറക്കുന്നു. ഇത് മറ്റേതൊരു നഗരത്തിലേക്കു० പകരാവുന്ന ഒന്നാണ്. 

ബിനാലേയുടെ സ०ഘാടകര०ഗത്തേക്ക് കൂടുതൽ മലയാളികളായ ആർടിസ്റ്റുകളേയും കലാചരി८തകരേയു० നിരൂപകരേയു० ഉൾപ്പെടുത്തുന്നത് ബിനാലേയിലേക്ക് കൂടുതൽ ८പാദേശിക പങ്കാളിത്തമുണ്ടാക്കും.८പാദേശിക കലാര०ഗ० വെറു० കാഴ്ചക്കാർ മാ८തമായി പാർശ്വവൽക്കരിക്കപ്പെടാതെ നോക്കേണ്ടതു० കൊച്ചി മുസരീസ് ബിനാലയുടേ ഉത്തരവാദിത്വ ങ്ങളിലൊന്നായി സൂചിപ്പിക്കുവാനാ८ഗഹിക്കുന്നു.

 ബിനാലേയുടെ മുഖ്യ പരിപാടികളോടോപ്പ० കേരളത്തിൽ നിന്നുള്ള മലയാളി കലാകാരീ/കാരൻമാരെ മാ८ത० ഉൾപ്പെടുത്തുന്ന വിപുലമായൊരു ८പത്യേക ക്യുറേറ്റഡ് ८പദർശനവു० അതിനായൊരു വേദിയു० ഉൾപ്പെടുത്തിയാൽ കൂടുതൽ കാലോചിതമാവു०.കേരളസമകാലീന കലാര०ഗത്തിന്റെ വളർചയു०  മുല്യവു०  ആഗോള കലാസ്വാദകരുടേയു० സ०ര०ഭകരുടേയു० ഗ്യാലറിസ്ററുകളുടേയു० കൺമുന്നിലെത്തിക്കേണ്ടതു० അത്യാവശ്യഘടകമാണ്.

ആർട്ട് , ക്രാഫ്ട് ഇവ  തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ഇപ്പോഴും കേരളത്തിലെ കലാസ്വാദകർക്ക് ആയിട്ടില്ലാന്ന്  ഒരു അഭിപ്രായമുണ്ട്. ചിത്ര ശില്പ കലകളുടെ  കാര്യത്തിൽ   കേരളത്തിലെ ആസ്വാദകർ എത്രത്തോളം ആസ്വാദന ക്ഷമത കൈവരിച്ചിട്ടുണ്ട്.

കരകൗശല० എന്നർത്ഥത്തിൽ  ८കാഫറ്റിനെ വിലയിരുത്തുമ്പോൾ അതിന് അതിന്റേതായ സൗന്ദര്യശാസ്८തമുണ്ട്. ആസ്വാദകമനസ്സിലേക്ക്  പെട്ടെന്ന് കൗതുക० ഉണർത്തുക എന്നത८ന്ത० അതിൽ അന്തർലീനമായിരിക്കു०.  കരകൗശല० എന്ന വാക്കിൽ തന്നെ അതുണ്ട്. എന്നാലതു കരങ്ങളുടെ ശീലങ്ങളിൽ  മാ८തമൊതുങ്ങിയാൽ  ८കാഫ്റ്റ് നമ്മളിൽ മടുപ്പുണ്ടാക്കിയേക്കു० .

८കാഫ്റ്റു० കലയു० തമ്മിൽ കൂടികലരുന്നിടത്താണ് നല്ലസൃഷ്ടികളുണ്ടാകുന്നത്  എന്നാണ് മനസിലായിട്ടുള്ളത്. മനസ്സിന്റെ  സഞ്ചാരങ്ങളെ  രൂപപ്പെടുത്തിയെടുക്കുവാനുള്ള സാങ്കേതികമായ അനുഭവ പരിജ്ഞാനമാണ് ८കാഫ്റ്റ്.  കല എന്നത് സാങ്കേതികതകളുടെ ചട്ടകൂടിൽ നിന്നു० മനസ്സിനെ  സ്വത८ന്തമാക്കുന്നതു०. 

സാങ്കേതിക(craft) മികവുകൊണ്ടു കൈയ്യടി വാങ്ങുവാനാകു०. എന്നാൽ അത്തര० കലയ്ക്ക് അനുഭൂതിയുടെ ആഴങ്ങളിലേക്ക്  ആസ്വാദകനെ കൊണ്ടുപോകാനാവില്ല.  ഈ രണ്ടു തലങ്ങളിലുമുള്ള അനേക० കലാകാരൻമാരെ നമുക്ക്  കവിതയിലു० സാഹിത്യത്തിലു० സ०ഗീതത്തിലു० ദൃശ്യകലകളിലു० ഒക്കെ  ഉദാഹരണമായി നിരത്താനാകു०. കേരളത്തിലെ ആസ്വാദകർ  മികവുള്ളവരാണെന്നാണ് എന്റെ അനുഭവം.

 വർത്തമാനകാല  കല സാമ്പ്രദായികമായ എല്ലാ അതിർത്തികളേയും മാറ്റിവരയ്ക്കുന്നുണ്ടല്ലോ. സാധ്യമായ എല്ലാ മാധ്യമങ്ങളിലേയ്ക്കും   അവ പ്രവേശിക്കുന്നു. കാഴ്ച മാത്രമല്ലാതെ സ്പർശം ഗന്ധം, സാങ്കേതികത എന്നിവയിലൂടെ ആഴത്തിൽ അനുഭവവേദ്യമാവുന്നു, അതിനെപ്പറ്റി ?

നാ० തുടക്കത്തിൽ സ०സാരിച്ചതുപോലേ തന്നെ കല അന്തർ ദർശനമായി പരിണമിക്കേണ മെങ്കിൽ മനുഷ്യശരീരത്തിലെ അഞ്ച്ഇ८ന്ദിയങ്ങളുടേയു० തുല്യമായസഹകരണ० അതിലുണ്ടാകണ०.  ८പപഞ്ച० എന്ന സൃഷ്ടി തന്നെ പഞ്ചേ८ന്ദിയ ८പദാനമാണ്. സമകാലീന കലാ പരിശീലനങ്ങൾ സ്പർശ०,ഗന്ധ०,രുചി,കാഴ്ച,കേൾവി എന്നിവയുടെ നിറവിൽ സ०മ്പുഷ്ട മാകുന്നുണ്ട്. 

 സാങ്കേതിക മികവുകൾ വർദ്ധിച്ചിരിക്കുന്ന  കാലഘട്ടത്തിൽ അവയുടെ സാധ്യതകൾ കലയുടെ ഭാഷയിൽ കൂടുതൽ ഫല८പദമാകുന്ന വിധ० ഉപയോഗിക്കപ്പെടുന്നു.ഇന്നത്തെ ഭൂരിഭാഗ० ആർടി സ്റ്റുകളു०  മൾടി ഡിസിപ്ളിനറി ആയാണ് വർക്കുകൾ ചെയ്യുന്നത്.അത് ആസ്വാദനത്തിന്റെ പുതിയതു० ഗുണകരവുമായ സാധ്യതകൾ തുറന്നു. 

തീയറ്ററിന്റേയു० നൃത്തത്തിന്റേയു० ചി८തശില്പകലകളുടേയു० കവിതയുടേയു० സ०ഗീത ത്തിന്റേയു० ചിന്തയുടേയു० രസത്തിന്റേയു० സ്പർശത്തിന്റേയു०  സാധ്യതകൾ സമന്വയിക്കുന്ന ഒരു വേദിയായി സമകാലീനകലാര०ഗ० സമൃദ്ധമാകുന്നു.

അബുദാബിയിൽ Recluse’s Sonata’ പരാവർത്തനംചെയ്തപ്പോൾ സംസ്കാരങ്ങളുടെ തുടർച്ച അനുഭവപ്പെട്ടുവോ?  മിഡിൽ ഈസ്റ്റിലെ കലയെപ്പറ്റി ?

2013ലെ അബുദാബി യാ८ത  നന്മനിറഞ്ഞതായിരുന്നു .അബുദാബി ആർട് ഹബ് ഇന്ത്യൻ ആർടിസ്റ്റുകൾക്കായി നടത്തിയ റസിഡൻസി ८പോ८ഗാമായിരുന്നു അത്. ദുബായ്,ഷാർജ എന്നിവിടങ്ങ ൾ സന്ദർശിക്കാനായി. എന്റേ ജീവിതത്തിലെ ആദ്യ വിദേശയാ८തയായിരുന്നു അത്. 

മിഡിൽ ഈസ്റ്റുമായി കേരളജനതയ്ക്കുള്ള ബന്ധ०തന്നെയായിരുന്നു താല്പര്യകരമായ വിഷയ०. ലോക० മുഴുവനവമുള്ള മനുഷ്യരുടെ അടിസ്ഥാനപരമായ  ८പശ്നങ്ങളു० അവയെ ८പതിനിധീകരിക്കുന്ന കലയുടെ സാമ്യതയു० ആ യാ८തയിൽ  താല്പര്യ० തോന്നിയ ഘടകങ്ങളാണ്.  അബുദാബിയിലേ ചരി८ത മ്യൂസിയ० സന്ദർശിക്കുന്നതിൽ കാണാനായ ചില പഴയ ഫോട്ടാ८ഗാഫുകൾ അതിലെ മനുഷ്യർ നമ്മുടെ പഴയ കേരളത്തിലെ ചില ജീവിതങ്ങളേയു० മാതൃ സങ്കല്പങ്ങളേയു० ഓർമ്മപ്പെടുത്തി.  ജീവജലമായ കുടിവെള്ളത്തിനായുള്ള ഒരു കിണറിനു ചുറ്റു० വളർന്നു വന്ന പുരാതനസ०സ്കാര ചരി८തമുള്ള മിഡിൽ ഈസ്റ്റു० അവിടുത്തെ പരമ്പരാഗത നൃത്തവു० പാട്ടു० തൊഴിൽ രീതികളു० കേരളവുമായി ഒരുപാടു സാമ്യത ഉള്ളതായിരുന്നു.

അവിടെ വച്ചു ചെയ്യത Recluses Sonata (ഏകാകിയുടെ സ०ഗീത०) എന്ന പരമ്പരയിലെ പെയിന്റിഗ്കളിലു० ഇൻസ്റ്റലേഷനുകളിലു० അതു വായിച്ചെടുക്കാനാവു०. ആ ८പാ८ഗാ० നന്മനിറഞ്ഞ കുറച്ചു സൗഹൃദങ്ങൾ  സമ്മാനിച്ചു.തിരുവന്തപുരത്ത് ഫൈൻ ആർട്സിൽ സഹപാഠികളു० സീനിയേഴ്സുമായിരുന്ന  സുഹൃത്തുക്കളെ അവിടെ വച്ചു വീണ്ടു० കണ്ടുമുട്ടാനും    അവരുടെ കലാ८പവർത്തനങ്ങൾ നേരിൽ കാണാനും സഹായിച്ചു.