White Crow Art Daily

മതത്തിന്റെ ഹൃദയമെന്താണ്?

ഗാന്ധിയുടെ വലിയൊരു വാക്യമുണ്ട്: ”ഞാന്‍ ഉത്തമനായൊരു ഹിന്ദു ആയതുകൊണ്ട് ഞാന്‍ ഉത്തമനായ മുസല്‍മാനും ഉത്തമനായ കൃസ്ത്യാനിയും ഉത്തമനായ സിഖും ഉത്തമനായ പാര്‍സിയുമാണ്”.ഗാന്ധിജിയുടെ വിശദീകരണവും സമാനമാണ്. മതം അനുഭൂതിയാണോ ? മതം ആചാരമാണോ ? ആചാരമാണ് മതമെങ്കില്‍  നിങ്ങളുടെ ആചാരത്തില്‍  ഇല്ലാത്തവരെല്ലാം പുറത്താകും. അനിഭൂതിയാണ് മതമെങ്കില്‍ സര്‍വ്വരും അതിനുള്ളിലാവും.കാരണം സ്നേഹം സാര്‍വ്വത്രികമാണ്. സ്നേഹത്തിന്റെ സാര്‍വ്വത്രികതയിലെത്തുമ്പോഴാണ് ഒരാള്‍ കൃസ്ത്യാനി ആകുന്നത്. മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നപോലെ നിന്നെ സ്നേഹിക്കുന്നവരെ നീ സ്നേഹിക്കുന്നതില്‍ എന്താണര്‍ത്ഥം? അതു ചുങ്കക്കരും ചെയ്യുന്നില്ലയോ? പാപികളും ചെയ്യുന്നില്ലയോ ? സ്നേഹിക്കാത്തവരെ സ്നേഹിക്കണം.

ജിദ്ദുകൃഷ്ണമൂര്‍ത്തി ഇക്കാര്യം നന്നായി ആവിഷ്കരിക്കുന്നുണ്ട്. That I love you only because you love me it doesn’t constitute real love. That is the language of tradesmen. Real love demands nothing in return. പകരമായി ഒന്നും, സ്നേഹം പോലും, ആവശ്യപ്പെടാത്തതാണ് യഥാര്‍ത്ഥ സ്നേഹം. മതത്തിന്റെ ഹൃദയമെന്താണ്? ഇത് മതചിന്തയുടെ കാതലായി ഉന്നയിക്കപ്പെടേണ്ടതാണ്. മതം അതിന്റെ അനുഭൂതിയാണോ ? അതോ ആചാരരൂപങ്ങളാണോ ?.

സുനില്‍ പി. ഇളയിടം :ഗീതയുടെ ദേശാന്തരങ്ങള്‍ – മാതൃഭൂമി ആഴ്ചപ്പതിപ്പ്- 2018 ജനുവരി 21- 27

Share on Facebook0Tweet about this on TwitterShare on Google+0Pin on Pinterest0Buffer this pageEmail this to someonePrint this page