White Crow Art Daily

മഹാഭാരതം പാർട്ട്‌-2 – ഒരു നാടകത്തിന്റെ ഓർമ്മയും ചിത്രങ്ങളും

7th ITFOK – International Theater Festival of Kerala കഴിഞ്ഞു തൃശൂരിൽ നിന്നും വണ്ടികയറുമ്പോൾ മനസ്സിൽ തങ്ങിനിന്നത് ചുരുക്കം ചില നാടകങ്ങൾ. തലേദിവസം കണ്ട ലബനീസ് നാടകത്തിന്റെ ചടുലതയും ക്രാഫ്റ്റും പലസ്തീൻ നാടകത്തിന്റെ മുഷിപ്പും ഓർമ്മയിൽ ഉണ്ടായിരുന്നു. എന്നാൽ കൂടെ വന്നത്  എപിക് മഹാഭാരതം പാർട്ട്‌-2. അത് അവതരിപ്പിച്ചത് ജപ്പാനിലെ കിക്ക്ബ്രിഡ്ജ്പ്രൊജക്റ്റ്‌ എന്ന തിയേറ്റർ ഗ്രൂപ്പാണ്.

DSC_0333 ഒരു asian interculture സംരംഭമായാണ്‍ മഹാഭാരതം പാർട്ട്‌-2 വേദിയിൽ എത്തുന്നത്‌. ഹിരോഷി കൊയികി ജപ്പാനിലെ contemperory തിയേറ്റർ രംഗത്തെ വളരെ മുതിർന്ന സംവിധാ‍യകാനാണ്. 2011 –ലെ സുനാമിക്കുശേഷം ഹിരോഷികൊയികി തന്റെ തിയേറ്റർ രംഗത്തെ സർഗാത്മക ഇടപെടലുകളിൽ ഉണ്ടാവേണ്ട മാറ്റത്തെക്കുറിച്ച് കൂടുതൽ ബോധവാനായി . “listening to the voice of body” – എന്ന് ഒരു പക്ഷെ ഓർക്കുന്നപോലെ. സാമ്പ്രദായിക നൃത്തസങ്കേതത്തെയും physical തിയേറ്ററിനെയും സംയോജിപ്പിച്ചുകൊണ്ട് സ്റ്റേജിൽ നാടകം ആവശ്യപെടുന്ന അത്രയും ശാരീരികചലനങ്ങളുടെ വിന്യാസത്തോടെ യാണ്‍ ഹിരോഷികൊയികി നാടകം അവതരിപ്പിക്കുന്നത്. മഹാഭാരതംപാർട്ട്‌-2 അവതരിപ്പിച്ചതും അങ്ങനെയാണ്.

DSC_0359ജപ്പാൻ, തായ്‌ലാൻഡ്‌ മലേഷ്യ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലുള്ള നടൻമാരും നടിമാരും അർജുനനും, കൃഷണനും, ഭീമനും, ദുര്യോധനനും ധൃതരാഷ്ട്രരും ആയി സ്റ്റേജിൽ പകർന്നാടി.  ഒരു choreographer കൂടിയായ സംവിധായകൻ നൃത്തത്തിന്റെ എല്ലാഭാവങ്ങളും അഭിനയത്തിൽ സന്നിവേശിപ്പിചിട്ടുണ്ട്. പൌരാണിക കഥാപാത്രങ്ങൾ അരങ്ങിൽ മനുഷ്യരായി പുനരാഖ്യാനം നടത്തുന്നു. അവതരണത്തിലുള്ള flexibility, വേദി തന്നെ ഗ്രീൻറൂം ആയിമാറുന്ന അവസ്ഥ, മാസ്കുകളുടെ ഉപയോഗം, ഇതെല്ലാംകൂടിചേർന്ന് മഹാഭാരതംപാർട്ട്‌-2 ഒരു വേറിട്ട അനുഭവമായി.

യുദ്ധം പ്രമേയമായതുകൊണ്ടാകും നേരത്തെതന്നെ യുദ്ധഭൂമിയിൽ എത്തിപെട്ട അവസ്ഥ ആയിരുന്നു. Suggestive properties, costume, അനുയോജ്യമായ lighting, നേരെ ചൊവ്വേ ഉള്ള കഥപറയൽ, ഇപ്പോൾ ഓർത്തുനോക്കുമ്പോളവ വേറിട്ട കലാനുഭവത്തിന്റെ മനോനിലകൾ. മിത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ കിടന്ന ചില നിമിഷങ്ങൾപോലെയോ പോക്കുവരവുകൾ പോലെയോ തോന്നുന്നു.

with Director Hiroshi KoikiNSDയിലെ മന്ദാകിനി ഗോസ്വാമിയുടെ കോസ്റ്റ്യും ഡിസൈൻ, മലേഷ്യൻ ലൈറ്റ്ഡിസൈനർ Lohkokman ന്റെ മനോഹരമായ വെളിച്ചവിതാനം, ഇതെല്ലം ഈ നാടകത്തെ വിജയിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ചെണ്ടയുടെ ദ്രുതതാളവും ജാപനീസ് സംഗീതവും, നോർത്തിന്ത്യൻ സംഗീതവും ഇടകലർത്തി മലയാളിയായ ചന്ദ്രന്റെ മ്യൂസിക്‌ഡിസൈൻ കാഴ്ചയ്ക്കപ്പുറത്ത് അമൂർത്തമായ ഒരു സൌണ്ട്സ്പേസ് സൃഷ്ടിച്ചു.

ജപ്പാൻകാരൻറെ ഭീമനും, തായ്‌ലാൻഡ്‌കാരിയുടെ ദ്രൗപതിയും അവരുടെ പ്രേമവും സൌഗന്ധികം പറിക്കാൻപോയപ്പോൾ വഴിയിൽ കിടന്ന ഹനുമാനടക്കമുള്ള അഭിനേതാക്കളും ആയോധനകലയുടെയും, contemperory ഡാൻസിന്റെയും മനോഹരമായ സംയോജനത്തിലൂടെയുള്ള അവതരണവും ഈ നാടകത്തിന്റെ മികവുകളാണ്‍.

നാടക പ്രവര്‍ത്തകന്‍. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച സംവിധായകനുള്ള പ്രവാസി പുരസ്കാരം ...