White Crow Art Daily

വാസ്തവാനന്തര രാഷ്ട്രീയം

വി ടി.ബലറാം അറിഞ്ഞുകൊണ്ടോ അല്ലാതെയോ വാസ്തവാനന്തര രാഷ്ട്രീയം എന്താണെന്ന് കേരളത്തിനു മനസിലാക്കിക്കൊടുത്തു. ബലറാം പറഞ്ഞത് വാസ്താവനന്തരം എന്ന് വിവക്ഷിക്കുന്നത് വെള്ളം ചേര്‍ക്കലാണോ  എന്നുകൂടി സംശയമുണ്ട്.കാരണം അദ്ദേഹം ചൂണ്ടിക്കാണിച്ച ആത്മ കഥയിലെ ഭാഗം അപ്രകാരമല്ല അതില്‍ കൊടുത്തിട്ടുള്ളത്.

വിഗ്രഹങ്ങള്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ ഇന്നിയും കൂടുവാനേ ഇടയുള്ളൂ. പ്രത്യേകിച്ച് വാട്സാപ് ഫോര്‍വേഡുകളിലൂടെ ചരിത്രം രചിക്കപ്പെടുമ്പോള്‍. അതിനെ നേരിടേണ്ടതു ചീമുട്ടകൊണ്ടല്ല. ക്ഷമയോടെ സത്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടുതന്നെയാണ്. പ്രസിദ്ധീകരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്ന (ഫാക്ട് ചെക്കിങ്) ഒരു വെബ്സൈറ്റ് ബുദ്ധുമുട്ടി ഗവേഷണം നടത്തി കണ്ടെത്തിയത് അമേരിക്കയുടെ പ്രസിഡന്റ് കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം നുണ പറഞ്ഞിട്ടുണ്ടെന്നാണ്.

എന്‍.എസ്. മാധവന്‍ ( നോട്ടം-മലയാള മനോരമ, 2018 ജനുവരി 16)

 

Share on Facebook0Tweet about this on TwitterShare on Google+0Pin on Pinterest0Buffer this pageEmail this to someonePrint this page