White Crow Art Daily

സാഹിത്യക്യാമ്പും പുസ്തക പ്രകാശനവും

ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന കൊല്ലം പുസ്തകോത്സവം 2017 ഏപ്രിൽ 15 മുതൽ 18 വരെ  കൊല്ലം കളക്ടറേറ്റിനു  സമീപം ഗവ.  ഗേൾസ് ഹൈസ്കൂളിൽ നടക്കും.  ഏപ്രില്‍ 16-ന് വൈകിട്ട് 4 മണിയ്ക്ക് ഫേബിയന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്ന  ഡോ.ബി.സി രാജേഷിന്റെ യുറേനിയം പൂക്കുന്ന താഴ്വര,  പ്രീജ  പ്രിജിലിന്റെ എത്ര പ്രിയങ്കരം  എന്നീ കവിതാസമാഹാരങ്ങള്‍  പ്രകാശിപ്പിക്കും.  ചിറ്റയം ഗോപകുമാര്‍  എം. എല്‍. എ. യില്‍ നിന്ന്  ഡോ.എല്‍. തോമസുകുട്ടി ഏറ്റുവാങ്ങും.

ഏപ്രില്‍ 17- ന് സാഹിത്യക്യാമ്പ് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്  ഉദ്ഘാടനം ചെയ്യും. ഡോ.പി. കെ ഗോപന്‍  അദ്ധ്യകഷനായിരിക്കും. മുന്‍ എം. പി.  പി. രാജേന്ദ്രന്‍,  ഡോ. സീമ  ജറോം, ഡോ. കെ.ബി ശെല്‍വമണി, പ്രൊഫ. പി. കൃഷണന്‍കുട്ടി,  എസ്.ആര്‍ ലാല്‍,  എസ്.നാസര്‍ എന്നിവര്‍ പങ്കെടുക്കും.

ഡോ.കെ.എസ് ഷൂബയുടെ, ‘ഫാസിസ്റ്റ് വിരുദ്ധസമരങ്ങളുടെ ഫാസിസ്റ്റ് സ്വഭാവവും ഉപഭോഗമുതലാളിത്തവും ’ എന്ന പുസ്തകം  പ്രകാശനം ചെയ്യും. പ്രൊഫ. എസ്.സുധീഷ് പങ്കെടുക്കും.