White Crow Art Daily

വെള്ളം
 
എം.പി. പ്രതീഷ്
 
വേഗത്തിൽ താഴ്ന്നു
പോവുന്നു
 
ഭാരം
കൂടുതലുള്ളവ
 
ഭംഗിയുള്ള വാക്ക്
നെൻമണികൾ
കല്ല്
 
കൊത്തിയ
ദൈവത്തിന്റെ
ആകാരം.
 
പതുക്കെപ്പതുക്കെ
നാഴികകളോ
ദിവസങ്ങളോ
വർഷങ്ങളോ കൊണ്ട്
 
മരങ്ങളിൽ
തങ്ങി നിൽക്കുന്ന
പകലുകൾ
 
മൃഗങ്ങളുടെ
കാൽപ്പാടുകൾ
 
ഇല
 
എന്റെയേകാന്തമായ
ഉടൽ പോലെ
 
അടിത്തട്ടിലടിഞ്ഞഴുകുന്നതും
മേൽപ്പരപ്പിൽ തെന്നുന്നതും.
 
 

1987ൽ മലപ്പുറം ജില്ലയിലെ ചെമ്പ്രശ്ശേരിയിൽ ജനിച്ച പ്രതീഷ്, കവിയും ഫോട്ടോഗ്രാഫറുമാണ്. ഇംഗ്ലിഷിലും മലയാളത്തിലും ...