White Crow Art Daily

D. Anilkumar

കവി, ഗവേഷകൻ ഞാനിന്ന് പാടിത്തുടങ്ങുന്നു, ചങ്കൊണ്ടോ പറക്കൊണ്ടോ, അവിയങ്കോര എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യത്തെ തീരഭാഷ നിഘണ്ടുവായ 'കടപ്പെറപാസ' യുടെ കർത്താവ്. കേരളസാഹിത്യ അക്കാദമിയുടെ 2019 ലെ കനകശ്രീ പുരസ്‌കാരം, ബിസിവി കവിതാപുരസ്‌കാരം, ആർ.രാമചന്ദ്രൻ കവിതാപുരസ്‌കാരം, അന്തർകലാലയ വി.മധുസൂദനൻ നായർ എൻഡോവമെന്റ് എന്നീ പുരസ്‌കാരങ്ങൾ നേടി. 2018 ൽ ഡൽഹിയിൽ വച്ചു നടന്ന കേന്ദ്രസാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ മലയാളകവിതയെ പ്രതിനിധീകരിച്ചു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ, കൃത്യ ഇന്റർനാഷണൽ പോയട്രി ഫെസ്റ്റിവൽ എന്നിവയിൽ പങ്കെടുത്തു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി കവിതകൾ ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. കാലിക്കറ്റ് സർവകലാശാല എം.എ സിലബസിൽ കവിതകൾ ഉൾപ്പെടുത്തി. കവി അൻവർ അലിയോടൊപ്പം കൊണ്ടോട്ടിയിലും കോഴിക്കോടും പോയട്രി പെർഫോമൻസ് നടത്തി. നിലവിൽ കേരളസർവകലാശാല കാര്യവട്ടം കാമ്പസിലെ മലയാളവിഭാഗം ഗവേഷകനാണ്.