White Crow Art Daily

Ima Babu

തൃശൂര്‍ തൃപ്രയാര്‍ സ്വദേശി.ഫോട്ടൊഗ്രാഫര്‍ ,ഡോക്യുമെന്ററി /ഷോര്‍ട്ട് ഫിലിം സംവിധായകന്‍, ചിത്രകാരന്‍. എഷ്യാനെറ്റ് സം പ്രേഷണം ചെയ്ത സ്വത്വം, കടവ്, മതിലകം ചന്ത; അബ്ദുക്ക ബിയോണ്ട് ദ ഫ്രെയിം, കളര്‍ ഓഫ് ദ സീഷോര്‍, ഒറ്റയാള്‍ എന്നീ ഡോക്യുമെന്ററികളും കാക്ക, പക്ഷിസങ്കേതം, രണ്ടാമത്തെ ഒരാള്‍ എന്നീ ഷോര്‍ട്ട് ഫിലിമുകളും ചെയ്തു. ഫെയ്സ് ഓഫ് ദ സിറ്റി, ഗായ, എന്നീ ഡോക്യുമെന്ററികള്‍ക്ക് ക്യാമറ ചെയ്തു. മലയാള ആനുകാലികപ്രസിദ്ധീകരണങ്ങളിലും, ‘ഓപണ്‍‘ ഇംഗ്ലീഷ് മാഗസിനിലും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. രണ്ടുതവണ മാതൃഭൂമി കാര്‍ഷിക ഫോട്ടോഗ്രഫി അവാര്‍ഡ് നേടി. ഗാന്ധിതീരം കുഞ്ഞുണ്ണിമാഷ് പുരസ്കാരത്തിനര്‍ഹനായി.