White Crow Art Daily

T P Vinod

1979-ല്‍ കണ്ണൂര്‍ ജില്ലയിലെ പാറക്കാടിയില്‍ ജനിച്ചു. ടി.പി.ദാക്ഷായണി, കെ.ടി.നാരായണന്‍ എന്നിവര്‍ മാതാപിതാക്കള്‍. ശ്രീകണ്ഠപുരം എസ്. ഇ.എസ് കോളേജ്, സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് (മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി) , എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദക്ഷിണകൊറിയയിലെ കോംഗ്ജു നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും രസതന്ത്രത്തില്‍ പി. എച്. ഡി. ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ യൂണിവേഴ്സിറ്റി, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക എന്നിവിടങ്ങളില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ കെമിസ്ട്രി വിഭാഗത്തില്‍ ജോലി ചെയ്യുന്നു. 2006 മുതൽ ലാപുട എന്ന മലയാളം കവിതാബ്ലോഗ് എഴുതുന്നു. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍ , അല്ലാതെന്ത്?, സന്ദേഹങ്ങളുടെ നിർദ്ദേശാങ്കങ്ങൾ എന്നീ മൂന്ന് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകള്‍ ഇംഗ്ലീഷിലേക്കും മറ്റുഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. Email : tpvinod79@gmail.com