White Crow Art Daily

കോളനിവീട്

May 29, 2018 | comments

അടുക്കള വാതിലില്‍പ്പടര്‍ന്ന

റേഷനരിക്കഞ്ഞിയുടെ

ഗന്ധവും

ചാവാലിപ്പട്ടിയുടെ ചൂരും

ഗുനിയയും ഡെങ്കിയും

കുരുന്നുകള്‍ക്ക്

കൂട്ടിനിരുത്തി

സ്മാര്‍ട്ട് സിറ്റിക്ക്

മണ്ണുചുമന്നുവരും

അമ്മയ്ക്കും കൂടാണീവീട്…

ആറ്റുമാലി

May 29, 2018 | comments

ആറ്റുമാലിക്കിപ്പോഴും
പരുത്തിക്കാടിന്നടിയില്‍
വല്ലപ്പോഴുമെത്താറുള്ള
ചൂണ്ടക്കാരന്റെ
മനസ്പോലെ
വെള്ളം 
തെന്നിവീഴുന്ന
മടന്തയിലയുടെ
നിഴലില്‍
തള്ളവരാലും
അതിന്റെ
ചുവന്ന
കുഞ്ഞുങ്ങളുമുണ്ട്.

ഒരു
പരട്ടയ്ക്കും
മനസിലാവാത്ത
എന്റെ
പ്രേമത്തെ
ഞാനവിടെ
ഒളിച്ചു വെയ്ക്കുന്നു

ഐഡന്റിറ്റി കാര്‍ഡ്

May 29, 2018 | comments

പഠിച്ചുകൊണ്ടിരുന്ന കാലം

ഒരു പെണ്‍കുട്ടി ചിരിച്ചുവന്നു.

അവളുടെ ചോറിനും ചൂരമീന്‍കറിക്കും മീതേ

ഞങ്ങളുടെ കൈകള്‍ കുഴഞ്ഞു.

രഗില സജിയുടെ കവിതകൾ

May 20, 2018 | comments

 പാളം ചുരുണ്ട് കിടക്കുമ്പോൾ

അതിനെ നിവർത്താൻ പോന്ന

ഒരു തീവണ്ടി കടന്ന് പോകുന്നുണ്ട്.

പിന്നെ സമയം തെറ്റിയും വൈകിയും

പലത് കടന്ന് പോയി.
ഞാനിരിക്കുന്ന പ്ലാറ്റ്ഫോമിൽ
ഒരു വണ്ടിക്കും സ്റ്റോപ്പില്ല.

പ്രഭ സക്കറിയാസിന്റെ  കവിതകൾ

February 7, 2018 | comments

കൊന്തയുമെത്തിച്ച് ആളുകള്‍ പിരിഞ്ഞശേഷമാണ് അതുണ്ടായത്.
വീട്ടുകാരന്‍ തിരിച്ചെത്തുന്നതേയുള്ളൂ,
പുഴുക്കും ഇറച്ചിക്കറിയും വേവുന്നതേയുള്ളൂ.
സരണ്ടാമത്തെ പേറാണെന്നാലും
പേടിയാണ്. 

നിക്കാനും മേല, കിടക്കാനും മേല.
പാവം.
തുടങ്ങീന്ന് തോന്നുന്നു.
പെണ്ണായപെണ്ണെല്ലാം എരിഞ്ഞുപൊരിഞ്ഞ് നടപ്പാണ്,